മീര ജാസ്മിന്, നരേന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ക്യൂന്‍ എലിസബത്ത്. ചിത്രത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി.
"പൂക്കളേ വാനിലേ' എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം നിരവധി പേരാണ് കണ്ടുകഴിഞ്ഞത്. ഷിബു ചക്രവര്‍ത്തിയുടേതാണ് ഗാനരചന. രഞ്ജിന് രാജിന്റെ സംഗീതത്തില്‍ കെ.എസ്. ഹരിശങ്കര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഒരു ഫുള്‍ ഫണ്‍ ഡ്രാമ ജോണറിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം നരേനും മീര ജാസ്മിനും വീണ്ടും ഒന്നിച്ചെത്തുന്നു എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. മിന്നാമിന്നിക്കൂട്ടം, അച്ചുവിന്റെ അമ്മ, ഒരേ കടല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.
രമേഷ് പിഷാരടി, ജോണി ആന്റണി, വി.കെ. പ്രകാശ്, ജൂഡ് ആന്റണി, ശ്യാമപ്രസാദ്, മല്ലിക സുകുമാരന്‍, ശ്വേത മേനോന്, ശ്രുതി, മഞ്ജു പത്രോസ്, നീന കുറുപ്പ്, ആര്യ, സാനിയ ബാബു, ചിത്ര നയര്, രഞ്ജിത്ത്, വിനീത് വിശ്വം തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പറക്കാട്ട്, എം. പത്മകുമാർ, ശ്രീറാം മണമ്പറക്കാട്ട് എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
കോയമ്പത്തൂര്‍, കുട്ടിക്കാനം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. അര്ജുന് സത്യനാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിത്തു ദാമോദർ ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.
ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഉല്ലാസ്, കലാസംവിധാനം - എം. ബാവ, മേക്കപ്പ് - ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം - ആയിഷ ഷഫീര്‍ സേട്ട്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ബിജി കണ്ടഞ്ചേരി, പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല, പോസ്റ്റര്‍ ഡിസൈന്‍ - മനു, സ്റ്റില്‍സ് -ഷാജി കുറ്റികണ്ടത്തില്, പ്രൊമോ സ്റ്റില്‍സ് - ഷിജിന് പി. രാജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.